BREAKING NEWS

സൗദിയില്‍ വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അനുമതി !

saudi-women-attend-cultural-festival-near-riyadh..jpg

സൗദി അറേബ്യ : സൗദി അറേബ്യയില്‍ വീണ്ടും ചരിത്രപരമായ നീക്കം. വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വിപ്ലവാത്മകമായ നീക്കത്തിലൂടെയാണ് സൗദി വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. അതിവേ ഗത്തില്‍ മാറുന്ന സൗദിയിലേയ്ക്കുള്ള പുതിയ പരിഷ്കരണമാണ് സൈന്യത്തിലേയ്ക്കുള്ള വനിതാ പ്രാതിനിധ്യം.

12 ഉപാധികളാണ് വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാനായി മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിലെ പൊതു സുരക്ഷാ വിഭാഗത്തിലാകും വനിതകള്‍ക്ക് നിയമനം. റിയാദ്, മക്ക, മദീന, ഖസീം, അസീര്‍, അല്‍ ബഹ എന്നീ പ്രവിശ്യകളിലാണ് വനിതാ സൈനീകര്‍ക്ക് നിയമനം നല്‍കുക. ഇവിടെ പൊതു ത്തിനെ്റ സുരക്ഷാ മേല്‍ നോട്ടമാകും ഇവര്‍ക്ക്.

മാര്‍ച്ച്‌ ഒന്നു വരെയാണ് ആദ്യ നിയമങ്ങള്‍ക്ക് അപേക്ഷിക്കേണ്ട സമയം. 12 ഉപാധികളും ഇതിന് പുറത്തിറക്കി. ഇതില്‍ ഒന്നാമത്തേത് അപേക്ഷകയും രക്ഷകര്‍ത്താവും സ്വദേശിയാകണം എന്നതാണ്. അപേക്ഷക 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാകണം.

തൂക്കവും ഉയരവും ഹൈസ്കൂള്‍ ഡിപ്ലോമയും പ്രാഥമിക യോഗ്യതയില്‍ പെടും. കായിക ക്ഷമത, എഴുത്തു പരീക്ഷ അഭിമുഖം എന്നിവയും ഉപാധികളില്‍ പെടും. കഴിഞ്ഞമാസം പ്രോസിക്യൂഷന്‍ വിഭാഗം കേസ് അന്വേഷ ണത്തിന് വനിതകളെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. സൈനീക ജോലിയ്ക്കായി നിരവധി ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

Top