ബ്രേക്കിംഗ് ന്യൂസ്‌

സലാലയില്‍ വീണ്ടും ദുരൂഹമരണം; മലയാളി നഴ്സിനെ ഫ് ളാറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി

800x480_IMAGE63984200.jpg

മസ്കറ്റ്: ഒമാനിലെ സലാലയില്‍ വീണ്ടും മലയാളി യുവതിയുടെ ദുരൂഹമരണം. സലാലയിലെ ഫ്ളാറ്റിലാണ് മലയാളി യുവതിയെ കൊല്ലപ്പെ ട്ട നിലയില്‍ കണ്ടെത്തിയത്. ഡെന്റല്‍ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) നെയാണു കൊ ല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ ദോഫാര്‍ ക്ലബിനു സമീപത്തെ ഫ് ളാറ്റിലാണ് മൃതദേഹം കാ ണപ്പെട്ടത്.
ഭര്‍ത്താവ് ജീവന്‍ സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്. ദമ്ബതികള്‍ക്ക് കുട്ടികളില്ല. സംഭവം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഭര്‍ത്താവിനെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തു വരികയാണ്.രണ്ടാഴ്ചക്കിടെ സലാലയില്‍ കൊ ല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ് ഷെബിന്‍.

Top