ബ്രേക്കിംഗ് ന്യൂസ്‌

സജിതാ മഠത്തിലിനെ പരിഹസിച്ച്‌ ഭാഗ്യലക്ഷ്മി !

800x480_47fbe7ce8be988b5e3a908ca422fb219.jpg

തിരുവനന്തപുരം: താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്റ്റീവില്‍ അംഗത്വം തരാമെന്ന് അറിയിച്ച സജിതാ മഠത്തിലിനെ പരിഹ സിച്ച്‌ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

വിമന്‍ ഇന്‍ സിനിമാ കളക്റ്റിവിനെതിരെ നേരത്തെ തന്നെ ഭാഗ്യലക്ഷ്മി, ലക്ഷ്മിപ്രിയ, ശ്വേത മേനോന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് സംഘടനയില്‍ അംഗത്വം വേണ്ടെന്ന് ഭാഗ്യലക്ഷ്മി പ്രഖ്യാപിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങളറിഞ്ഞോ ഇന്നലെ സന്ധ്യക്ക് എനിക്ക് ഉടനേ WCCയില്‍ മെമ്ബര്‍ഷിപ്പ് തന്ന് അനുഗ്രഹി ക്കാമെന്ന് സജിതാ മഠത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടായി.. ഹൊ എന്താ, എന്റെയൊരു ഭാഗ്യം… സജിതാ മഠത്തില്‍ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ… ദേവീ.. മഹാമായേ…

ദേവീ സജിതാ മായേ എന്നെ ഞാന്‍ സംരക്ഷിച്ചു കൊളളാമേ… ദേവീടെ സംഘടനയുടെ അനു ഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ…

Top