BREAKING NEWS

സഹകരണബാങ്കിന്റെ പണമെടുത്ത് കെഎസ്‌ആര്‍ടിസിക്ക് കൊടുത്ത് രണ്ട് മേഖലയെയും ഇല്ലാതാക്കരുത്; ചെന്നിത്തല !

opposition.jpg

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ബാധ്യത സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണബാങ്കിന്റെ പണമെടുത്ത് കെ.എസ്.ആര്‍.ടി.സിക്ക് കൊടുത്ത് രണ്ട് മേഖലയെയും ഇല്ലാതാക്കരുതെന്ന് ചെന്നിത്തല പറഞ്ഞു.

സഹകരണ കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല വിമര്‍ശിച്ചത്. കെഎസ്‌ആര്‍ടിസിയുടെ പെന്‍ഷന്‍ പ്രതിസന്ധിയായിരുന്നു വിഷയം. പ്രതിസന്ധി ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ചത് ഈ നിര്‍ദ്ദേശമാണ്. കൂടാതെ കേരള ബാങ്കിനെ ഏറെ പ്രതീക്ഷ യോട് കൂടിയാണ് നോക്കിക്കാണുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനെതിരെയും ചെന്നിത്തല രംഗത്തെ ത്തി. കേരള ബാങ്കിലെ ആശങ്ക പരിഹരിക്കണമെന്നും ബാങ്കുകളുടെ ലയനം ഒരിക്കലും ഗുണകരമായിരുന്നില്ലന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top