BREAKING NEWS

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ കൂടുതല്‍ ഫലപ്രദമായി പ്രചരിപ്പിക്കാന്‍ പ്രൊഫഷണല്‍ സംഘത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു !

Social-Media-1-640x427-620x330.jpg

സാമ്ബത്തിക പ്രതിസന്ധി തുടരുന്ന സംസ്ഥാനത്ത് പുതിയ ചെലവുകള്‍ ഉണ്ടാക്കാനൊരുങ്ങി പിണറായി വിജയന്‍ സര്‍ക്കാര്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ കൂടുതല്‍ ഫലപ്രദമായി പ്രചരിപ്പിക്കാന്‍ 25 അംഗ പ്രൊഫഷണല്‍ സംഘത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് പുതിയ തീരുമാനം. സംഘത്തലവന് മാത്രം പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപ ശമ്ബളം നല്‍കും. സംഘത്തിന് പ്രവര്‍ത്തിക്കാന്‍ പബ്ലിക് റിലേഷന്‍സ് വകു പ്പിനു കീഴില്‍ സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിക്കുന്നതിനു ഭരണാനുമതിയായി.

നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും അറിയിപ്പുകള്‍ കൈമാറാനും മുഖ്യമന്ത്രിക്കായി പ്രത്യേക സോഷ്യല്‍ മീഡിയ സംഘ വും മന്ത്രിമാര്‍ക്ക് പിആര്‍ഒമാരും നിലവിലുണ്ട്. ഇതിനു പുറമെയാണ് സര്‍ക്കാരിന് മൊത്തത്തിലായി പുതിയ ടീമി നെ നിശ്ചയിക്കുന്നത്. ടീം ലീഡര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നാലു കണ്ടന്റ് മാനേജര്‍മാരുണ്ടാകും. ഇവര്‍ക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പര്‍മാര്‍ക്ക് 25,000 രൂപ വീതമാണു ശമ്ബളം. രണ്ടു ഡേറ്റാ അനലിസ്റ്റുകള്‍ക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാര്‍ക്ക് 25,000 രൂപ വീതവും പ്രതിഫലം തീരുമാനിച്ചിട്ടുണ്ട്.

കണ്ടന്റ് ഡവലപ്മെന്റ് വെണ്ടര്‍മാര്‍ക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടര്‍മാര്‍ക്ക് രണ്ടു ലക്ഷം രൂപ യും ക്യാംപെയ്ന്‍ വെണ്ടര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപയും ചെലവിടും. സോഷ്യല്‍മീഡിയയില്‍ നിന്ന് എഴുത്തുകള്‍, ഓഡിയോ, വീഡിയോ തുടങ്ങിയ ഉള്ളടക്കങ്ങള്‍ ശേഖരിച്ചു മറിച്ചു വില്‍ക്കുന്ന കമ്ബനികള്‍ക്കു 10 ലക്ഷം രൂപ നല്‍കി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രചാരണങ്ങള്‍ക്കും മറ്റുമായി സര്‍ക്കാരിനു കീഴില്‍ തന്നെ പബ്ലിക് റിലേഷന്‍സ് വകുപ്പും അതില്‍ ആവശ്യത്തിനു ജീവനക്കാരുമുള്ളപ്പോഴാണു ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയുള്ള കരാര്‍ നിയമനം,

Top