BREAKING NEWS

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 71 പേര്‍ മരിച്ചു !

skynews-russia-plane-crash_4228545.jpg

മോസ്കോ: യാത്രക്കാരും ജീവനക്കാരുമടക്കം 71 പേരുമായി റഷ്യന്‍ യാത്രാവിമാനം തലസ്ഥാനമായ മോസ്കോ യ്ക്ക് സമീപം തകര്‍ന്നുവൂണു. ഞായറാഴ്ച വൈകീട്ടാണ് അപകടം നടന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ വരും മരിച്ചതായി റഷ്യന്‍ അധികൃതരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രാജ്യതലസ്ഥാനത്തെ ദോമോദേദോവോ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം.

ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന സറാട്ടോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍ 148 വിമാനമാണ് തകര്‍ന്നത്. ഓര്‍ക്സ് നഗരത്തിലേക്ക് പോവുകയായിരുന്നു വിമാനം. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉള്ളതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

തീപ്പിടിച്ച നിലയില്‍ വിമാനം താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് ഗ്രാമവാസികള്‍ വാര്‍ത്താ ഏജന്‍സിയോട് പറ ഞ്ഞു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിശാലമായ പ്രദേശത്ത് ചിതറിക്കിടക്കുകയാണ്. മഞ്ഞ് മൂടിയ പ്രദേശത്ത് വീണുകിടക്കുന്ന വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ റഷ്യന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു.

ഏഴുവര്‍ഷം പഴക്കമുള്ള റഷ്യന്‍ നിര്‍മ്മിത വിമാനം കഴിഞ്ഞ വര്‍ഷമാണ് സരട്ടോവ് എയര്‍ലൈന്‍സ് വാങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി 150 പേര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്താണ് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത്. റഷ്യന്‍ ഗതാഗതമന്ത്രി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

Top