BREAKING NEWS

2019ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ കോണ്‍ഗ്രസ് ദിവാസ്വപ്നം കാണുകയാണ്‌ ; നിതിന്‍ ഗഡ്കരി

VS0_9374.jpeg

ന്യൂഡല്‍ഹി: ഓരോ സംസ്ഥാനങ്ങളിലും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് 2019ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ പറയാനാകുന്നതെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ കോണ്‍ഗ്രസ് ദിവാസ്വപ്നം കാണുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങ ളില്‍ ബിജെപി വന്‍ വിജയം നേടി. കേരളത്തിലും ബംഗാളിലും ബിജെപി വലിയ മുന്നേറ്റം നടത്താന്‍ പോവുക യാണ്. ഓരോ തിരഞ്ഞെടുപ്പിനു ശേഷവും കോണ്‍ഗ്രസ് ദുര്‍ബലമായി വരികയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വ ത്തില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി വന്‍ വിജയംതന്നെ നേടുമെന്നും ഗഡ്കരി പറഞ്ഞു.ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെ ബിജെപിയുടെ ആരോപണങ്ങള്‍ക്കെതിരെ സോ ണിയാ ഗാന്ധി ആഞ്ഞടിച്ചിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്ബ് ഇന്ത്യ വെറും തമോ ഗര്‍ത്തം മാത്രമായിരുന്നോ എന്ന് അവര്‍ ചോദിച്ചു. മുന്‍ സര്‍ക്കാരുകള്‍ ഇന്ത്യയില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ബിജെ പിയുടെ വാദം രാജ്യത്തെ ജനങ്ങളുടെ ബുദ്ധിയെ പരിഹസിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

2014 മെയ് 16ന് ശേഷം ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്നും സോണിയാ ഗാന്ധി ആരോപിച്ചു. ഭരണഘടനയെ മാറ്റിമറിക്കുന്ന നിരവധി കാര്യങ്ങളുണ്ടായി. അതൊന്നും യാദൃശ്ചികതയായി കാണാനാവില്ല. ആസൂത്രിതമായ അജണ്ടകളുടെ ഫലമാണത്. ഭയപ്പെടുത്തി അധീശത്വം സ്ഥാപിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് സമൂഹത്തെ ധ്രുവീകരിക്കുന്നത് അപകടകരമായ പ്രവണതയാണെ ന്നും സോണിയാ ഗാന്ധി ആരോപിച്ചിരുന്നു.

Top