BREAKING NEWS

ആശ്രമ സന്ദർശനത്തിനായി രജനീകാന്ത് വീണ്ടും ഹിമാലയത്തിലേയ്ക്ക് !

Superstar-Rajinikanth-Says-No-Politics-Please.jpg

ചെന്നൈ : രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ നടന്‍ രജനീകാന്ത് വീണ്ടും ഹിമാലയത്തിലേയ്ക്ക്. ഹിമാലയ ദര്‍ശനത്തിന് ശേഷം അദ്ദേഹം സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.ഡിസംബര്‍ 31 ന് ചെന്നൈയില്‍ ആരാധ കരുമായുള്ള കൂടിക്കാഴ്ചയിലാണ് രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താനും ബാബാജി ആശ്രമം, സന്ദര്‍ശിക്കാനുമാണ് അദ്ദേഹത്തിന്റെ യാത്രയെന്നാണ് രജനിയുടെ സുഹൃത്തുക്കള്‍ പറയുന്നത്.
ഇന്ന് ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗം സിംലയില്‍ എത്തുന്ന രജനി പിന്നീട് ഋഷികേശ് സന്ദര്‍ശിക്കും.

Top