BREAKING NEWS

രണ്ടു വയസ്സുകാരന്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ ലോക്ക് ചെയ്തത് 47 വര്‍ഷത്തേക്ക് !

child-iphone-biz-2018-billboard-1548-1.jpg

ചൈനയില്‍ രണ്ടു വയസ്സുകാരന്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ ലോക്ക് ചെയ്തത് 47 വര്‍ഷത്തേക്ക്. തെറ്റായ പാ സ്വേര്‍ഡ് തുടര്‍ച്ചയായി അമര്‍ത്തി രണ്ടര കോടി മിനിറ്റ് എന്ന രീതിയില്‍ ലോക്കാക്കുകയായിരുന്നു.കുട്ടിയുടെ മുന്നില്‍ ഫോണ്‍ വച്ചിട്ട് പോയ അമ്മ ലുവിന് നല്ല പണി കിട്ടി. തെറ്റായ പാസ്വേര്‍ഡുകള്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ട് നീണ്ട കാലാവധിയിലേക്ക് ഫോണ്‍ ലോക്ക് ആയികൊണ്ടിരുന്നു.

ഫോണ്‍ അണ്‍ലോക്ക് ആക്കാന്‍ കഴിയാതെ വന്ന് സ്റ്റോറില്‍ അന്വേഷിച്ചപ്പോഴാണ് 47 വര്‍ഷത്തേക്ക് ലോക്ക് ചെയ്തതാ യി അറിയിച്ചത്. അല്ലെങ്കില്‍ മൊബൈലിലെ മുഴുവന്‍ വി വരങ്ങളും കളഞ്ഞ് റീ ഇന്‍സ്റ്റാള്‍ ചെയ്യണം.തന്റെ വില പ്പെട്ട വിവരങ്ങൾ നഷ്ട്ടപ്പെടുമെന്നതിനാൽ ലീ ആപ്പിൾ കമ്പനി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണെന്നു വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.ഉടമസ്ഥനല്ലാതെ ഫോണ്‍ മറ്റൊരാള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാ ണ് ആപ്പിള്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയത് .

Top