BREAKING NEWS

രാമക്ഷേത്രത്തെ എതിര്‍ക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല : വസീം റിസ്വി

ayodhya_759.jpg

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ക്കുന്ന മുസ്ലീങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോ കണമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. ഫെബ്രുവരി എട്ടിന് ബാബറി മസ്ജി ദ്-രാമജന്മഭൂമി കേസ് സുപ്രീംകോടതി കേള്‍ക്കാനിരിക്കെയാണ് പരാമര്‍ശം

‘അയോധ്യയില്‍ രാമക്ഷേത്രം വരുന്നതിനെ എതിര്‍ത്ത് പള്ളി പണിയണമെന്ന് ആഗ്രഹിക്കുന്ന മൗലികവാദ ചിന്താ ഗതി ക്കാര്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണം. അത്തരം മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല.’ റിസ്വി പറഞ്ഞു.തര്‍ക്കഭൂമിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥനയ്ക്കു ശേഷം രാമജന്മഭൂമി ക്ഷേത്രപുരോഹിതനായ ആ ചാര്യ സത്യേന്ദ്രദാസിനെ സന്ദര്‍ശിക്കുകയും ചെയ്തു.

ജിഹാദ് നടത്തുന്നവര്‍ക്ക് സിറിയയില്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഐ.എസില്‍ പോയി ചേരാമെന്നും അദ്ദേഹം പറഞ്ഞു. മതമൗലികവാദികളും പുരോഹിതന്‍മാരും രാജ്യത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മത സ്പര്‍ധ വളര്‍ത്തുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തിയ റിസ്വിയെ അറസ്റ്റ് ചെയ്യണമെന്ന് ഷിയ പുരോഹിതന്‍മാര്‍ ആവശ്യപ്പെട്ടു. വഖഫിന്റെ സമ്ബത്ത് കൈവശം വെക്കുകയും അനധികൃതമായി വില്‍ക്കുക യും ചെയ്ത ക്രിമിനല്‍ സംഘത്തില്‍ ഉള്‍പെട്ടിട്ടുള്ളയാളാണ് റിസ്വിയെന്ന് ഷിയ ഉലമ കൗണ്‍സില്‍ മൗലാന ഇഫ്തി ഖര്‍ ഹുസൈന്‍ ഇന്‍ഖ്വിലാബി ആരോപിച്ചു.

Top