ബ്രേക്കിംഗ് ന്യൂസ്‌

രാഹുല്‍ ഡയപ്പറില്‍ നിന്നു പുറത്തു വരാത്ത ആണ്‍കുട്ടിയെന്ന് സിദ്ധാര്‍ഥ് നാഥ്

775452487-siddharth_6.jpg

ലക്നൗ : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ വീണ്ടും ബി.ജെ.പി നേതാക്കള്‍ രംഗത്ത്. ഡയപ്പറില്‍ നിന്നും പുറത്ത് വരാത്ത, വളരാന്‍ വിസമ്മതിക്കുന്ന കുട്ടിയാ ണ് രാഹുല്‍ ഗാന്ധി എന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം. നോട്ട് അസാധുവാക്കലി ന്റെ ഏക ഗുണഭോക്താവ് അമിത് ഷായുടെ മകനാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പരിഹാസം ഉണ്ടായത്.

ഡയപ്പറില്‍ നിന്നും പുറത്തു വരാത്ത കുട്ടിയാണ് രാഹുലെന്നും അദ്ദേഹം വളരാത്തത് കോണ്‍ ഗ്രസിന്റെ ദൗര്‍ഭാഗ്യമെന്നും ആയിരുന്നു മുതിര്‍ന്ന ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് ആ രോഗ്യമന്ത്രിയുമായ സിദ്ധാര്‍ഥ് നാഥ് സിങിന് പത്രസമ്മേളനത്തിനിടെ നടത്തിയ പരിഹാസം.

Top