BREAKING NEWS

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കണം; എ.കെ ആന്റണി !

1462382003_tqF4rO_antony470.jpg

ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കണമെന്ന് മുന്‍ പ്രതി രോധ മന്ത്രി എ.കെ ആന്റണി. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പരസ്യ പ്പെടുത്തുകയാണ് നല്ലതെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.

വിമാനങ്ങള്‍ക്ക് വില കൂടുതലായതിനാലാണ് റാഫേല്‍ ഇടപാടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് പൊതുമേഖല കമ്ബനികളെ റാഫേല്‍ ഇടപാടില്‍ നിന്ന് ഒഴിവാക്കിയതെന്നും ആന്റണി ചോദിച്ചു.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപാടായതിനാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top