ബ്രേക്കിംഗ് ന്യൂസ്‌

പ്രേക്ഷകര്‍ തിയേറ്ററില്‍ വരുന്നത് നടിമാരുടെ നഗ്നത കാണാനല്ല: മഞ്ജിമ

Manjima-Mohan-JFW-Photoshoot-2017-8.jpg

നടിമാരെക്കുറിച്ച്‌ സാമൂഹ മാധ്യമങ്ങളില്‍ വരുന്ന മോശം സംവാദങ്ങള്‍ക്ക് മറുപടി നല്‍കി മഞ്ജിമ മോഹന്‍. നടിമാരുടെ നഗ്നത കാണാനാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത് എന്ന് ചിന്തിക്കു ന്നുവെങ്കില്‍ അത് തെറ്റാണെന്ന് മഞ്ജിമ ട്വിറ്ററില്‍ കുറിച്ചു. ‘ജനങ്ങള്‍ വരുന്നത് നല്ല സിനിമകള്‍ കാണാനാണ് അല്ലാതെ തുണിയുടെ വലിപ്പച്ചെറുപ്പം നോക്കാനല്ല’- താരം കൂട്ടിച്ചേര്‍ത്തു.

നടിമാര്‍ സുതാര്യമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് കാണാനാണ് ആളുകള്‍ സിനിമ കാണന്‍ വരുന്നതെ ന്ന് കഴിഞ്ഞ ദിവസം ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത് മഞ്ജിമയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി രംഗത്തെത്തിയത്.

Top