BREAKING NEWS

പ്രവീണ്‍ തൊഗാഡിയ പാപ്പർ !!! ; തൊഗാഡിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പോയ ഹൊസ്ദുര്‍ഗ് പോലീസ് വെറുംകൈയോടെ മടങ്ങി !

togadia-650_120113105645.jpg

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യ ക്ഷന്‍ പ്രവീണ്‍ തൊഗാഡിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പോയ ഹൊസ്ദുര്‍ഗ് പോലീസ് വെറുംകൈയോടെ മട ങ്ങി. തൊഗാഡിയ പാപ്പരെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കുന്നത്.

കാഞ്ഞങ്ങാട്ടെ പൊതുവേദിയില്‍ മതവിദ്വേഷപ്രസംഗം നടത്തിയ കേസിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സോളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തൊഗാഡിയ താമസിക്കുന്ന ബംഗ്ലാവില്‍ ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോ ലീസെത്തി. ഈ ബംഗ്ലാവ് മകന്‍ ആകാശ് തൊഗാഡിയുടേതാണെന്നും പ്രവീണ്‍ തൊഗാഡിയയുടെ പേരില്‍ സ്വത്തു വകകളൊന്നും ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഗുജറാത്ത് പോലീസിന്റെ രേഖകള്‍പ്രകാരം പ്രവീണ്‍ തൊഗാഡിയ ഒളിവിലുമാണ്. 2011 ഏപ്രില്‍ 30-ന് ആയിരുന്നു കാഞ്ഞങ്ങാട്ടെ വിവാദപ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പോലീസ് നേരിട്ട് കേസെടുക്കു കയായിരുന്നു.

Top