BREAKING NEWS

‘പ്രമുഖനല്ലെന്ന കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത് ‘ നിരാഹാരസമരം തുടരുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ; സന്തോഷ് പണ്ഡിറ്റ് !

45d8f501a3ce95e0b59abb2ee1db8972.jpg

നീതിക്കായി നിരാഹാരസമരം തുടരുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ച്‌ താരം ഫേസ് ബുക്കിലൂടെ നടത്തിയ ചില കമന്റു കള്‍ എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്നതായിരുന്നു.പോലിസ് കസ്റ്റഡിയില്‍ വെച്ച്‌ മരണമടഞ്ഞ സഹോദരന്‍ ശ്രീജിവിന് നീതികിട്ടാനായി കഴിഞ്ഞ 770 ദിവസങ്ങളിലേറെയായി ശ്രീജിത് എന്ന ചെറുപ്പക്കാരന്‍ നിരാഹാര സമര ത്തിലാണ്. ബാംഗ്ലൂരിലും മൈസൂരിലുമായി ഷൂട്ടിങ് തുടരുന്ന ഉരുക്കു സതീശന്‍ എന്ന സിനിമയുടെ പ്രവര്‍ത്തന ങ്ങള്‍ നിര്‍ത്തിവെച്ചാണ് സന്തോഷ് തിരുവനന്തപുരത്തെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

ശ്രീജിത്തിനും അമ്മയ്ക്കും കുറെ നല്ല നിമിഷങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷിക്കുന്നു. അവരെ കണ്ട് തിരിച്ചെത്തിയതിനു ശേഷം സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്കിലിട്ട പോസ്റ്റ് മലയാള സിനിമയിലെ പല വിഗ്രഹങ്ങ ളെയും ഇളക്കുന്നതായിരുന്നു. (ചിത്രങ്ങള്‍: സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്നും)എല്ലാവിധ ആശംസകളും

അപാരമായ ക്ഷമമയും സഹനശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മയ്ക്കും സമരം വിജയത്തിലെത്തിക്കാന്‍ സാധിക്കട്ടെയെന്ന് സന്തോഷ് ആശംസിച്ചു. കൂടാതെ ഈ സമരത്തിന് പിന്തുണ നല്‍കുന്ന ഫേസ് ബുക്ക് കൂട്ടായ്മകള്‍ക്കും സന്തോഷിന്റെ അഭിവാദ്യങ്ങളുണ്ട്.

പ്രമുഖനല്ലെന്ന ഒറ്റ കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത്. നാട്ടില്‍ നീതിക്കുവേണ്ടി നടക്കുന്ന എല്ലാ സമരത്തി ലും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കൂടെയുണ്ടാകുമെന്ന് പണ്ഡിറ്റ് തന്റെ പോസ്റ്റില്‍ ഉറപ്പ് നല്‍കു ന്നു. ഇത്തരത്തില്‍ പോരാട്ടം നടത്തുന്നവര്‍ക്ക് തന്നാലാകുന്ന എല്ലാ സഹായങ്ങളും നടന്‍ ഓഫര്‍ ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലിരുന്ന് ആദര്‍ശപ്രവര്‍ത്തനം നടത്തുന്നവരെയും പണ്ഡിറ്റ് കണക്കിന് കളിയാക്കുന്നുണ്ട്. നമു ക്ക് വേണ്ടത് സോഷ്യല്‍മീഡിയ വിപ്ലവങ്ങളല്ല. മറിച്ച്‌ മണ്ണില്‍ ഉറച്ചകാല്‍ വെച്ചു നടത്തുന്ന ഇതുപോലെയുള്ള വിപ്ലവങ്ങലാണ്. ഇതെല്ലാം പറഞ്ഞിട്ട് പണ്ഡിറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നതും ഏറെ രസകരമായാണ്. ഞാന്‍ ഉരുക്കൊന്നുമല്ല മഹാ പാവമാ (ഉരുക്കു സതീശന്‍ എന്നാണ് അഭിനയിക്കുന്ന പുതിയ പടത്തിന്റെ പേര്).

യുട്യൂബില്‍ വിരിഞ്ഞത് അവിടെ തന്നെ വാടുമെന്ന് കരുതിയവര്‍ക്ക് തെറ്റി..അതീവ കൗശലത്തോടെയാണ് പണ്ഡിറ്റ് തന്റെ കരിയര്‍ വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്നത്.മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമാക്കുമ്ബോ ള്‍ സംഘാടകര്‍ പോലും പ്രതീക്ഷിച്ചിരുന്നത് ഒരു കോമിക് റിലീഫാണ്. എന്നാല്‍ പങ്കെടുത്ത താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായത് സന്തോഷായിരുന്നു. അതിനുശേഷം ചാനലുകാരുടെ പ്രിയപ്പെട്ടതാരമായി

നെഗറ്റീവ് പബ്ലിസിറ്റിയോടെ കടന്നെത്തിയ ഈ താരം ഇപ്പോള്‍ മഹാനടന്‍ മമ്മുട്ടിക്കൊപ്പം മുഴുനീള കഥാപാത്രം ചെയ്യുന്ന ലെവലിലേക്ക് ഉയര്‍ന്നിരിക്കുന്നു. കിടുന്ന പണത്തില്‍ ഭൂരിഭാഗവും പാവപ്പെട്ടവര്‍ക്കു നല്‍കുന്ന സന്തോ ഷ് പണ്ഡിറ്റ് തന്നെയല്ലേ യഥാര്‍ത്ഥ സൂപ്പര്‍ ഹീറോ.

Top