BREAKING NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിൽ !

0674d26775de07d74c7182d954e84ad1.jpg

ന്യൂഡല്‍ഹി: ചരിത്ര സന്ദര്‍ശനമെന്ന് വിശേഷിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെത്തി. പ്രസിഡന്റ് മെഹമൂദ് അബ്ബാസുമായി മോദി കൂടിക്കാഴ്ച്ച നടത്തും.ഫലസ്തീന്‍ ജനതക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇന്ത്യയുടെ പിന്തുണ അറിയിക്കും. റമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇന്ത്യയും ഫലസ്തീനും ഒപ്പു വയ്ക്കും.

വൈകിട്ട് ആറരക്ക് യു.എ.ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടവകാശി വിമാനത്താവള ത്തില്‍ സ്വീകരിക്കും. യു.എ.ഇക്കു ശേഷം ഒമാനും സന്ദര്‍ശിച്ച്‌ തിങ്കളാഴ്ച മോദി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യയി ല്‍ നിന്ന് ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.ഫലസ്തീന്‍ രാഷ്ട്രത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഇന്ത്യശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു

Top