ബ്രേക്കിംഗ് ന്യൂസ്‌

പ്രഭാസ് വേണ്ടെന്നു വയ്ക്കുന്നത് കോടികളുടെ പരസ്യ ഓഫറുകള്‍

prabahs-main-e1494501904745.jpg

പരസ്യം വഴിയുള്ള കോടികള്‍ വേണ്ടെന്നു വെച്ച് പ്രഭാസ്. ബാഹുബലി 2 വിന്റെ വന്‍ വിജയ ത്തിനുപിന്നാലെ നിരവധി പരസ്യദാതാക്കളാണ് നടന്‍ പ്രഭാസിനെ സമീപിക്കുന്നത്. ‘പ്രഭാസിനെ നിരവധി പരസ്യ ബ്രാന്‍ഡുകള്‍ സമീപിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം ആരോടും സമ്മതം മൂളി യിട്ടില്ല. ഒരു പരസ്യ കമ്പനി തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകാനായി 18 കോടി രൂപ പ്രഭാ സിന് ഓഫര്‍ ചെയ്തു. എന്നാല്‍ പ്രഭാസ് ഇത് നിരസിച്ചു’ അദ്ദേഹത്തിന്രെ വക്താവ് പറയുന്നു.

പ്രശസ്ത പരസ്യദാതാക്കളുടെ ഓഫറുകള്‍ പ്രഭാസ് വേണ്ടെന്നു വയ്ക്കുന്നത് ഇതാദ്യമല്ല. ബാഹുബ ലി ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും പ്രഭാസിന് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു. ബാഹുബലി 2 വിന്റെ ചിത്രീകരണ സമയത്ത് 10 കോടിയുടെ പരസ്യ ഓഫര്‍ പ്രഭാസിന് ലഭിച്ചിരുന്നതായും എ ന്നാല്‍ പ്രഭാസ് ഇത് വേണ്ടെന്നു വച്ചതായും സംവിധായകന്‍ എസ്.എസ്. രാജമൗലി വെളിപ്പെടു ത്തിയിരുന്നു.

Top