BREAKING NEWS

പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് തന്നെ ആശങ്കാകുലനാക്കുന്നുവെന്ന് ഗോവ മുഖ്യമന്ത്രി !

manohar.jpg

പനാജി: പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് തന്നെ ആശങ്കാകുലനാക്കുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീ ക്കര്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച യുവജന പാര്‍ലമെന്റ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക് ഭയം തോന്നുകയാണ്. ക്ഷമയുടെ അതിരുകളൊക്കെ അവര്‍ ലംഘിച്ചു കഴിഞ്ഞു. എല്ലാവരേയും കുറിച്ചല്ല ഞാന്‍ പറയുന്നതെന്ന് പരീക്കര്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ച്‌ വരുന്നതായി മുന്‍പ് പരീക്കര്‍ സൂചിപ്പിച്ചിരുന്നു. മയക്കുമരുന്ന ശൃംഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ പൂര്‍ണമായി ഇല്ലാതാകുമെന്ന വിശ്വാ സമൊന്നും തനിക്കില്ലെന്നും പരീഖര്‍ വ്യക്തമാക്കി. ഗോവയിലെ ചെറുപ്പക്കാര്‍ അധ്വാന ശീലരല്ലെന്നും പരീക്കര്‍ കുറ്റ പ്പെടുത്തി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ഭാരമില്ലെന്നാണ് യുവതലമുറ ചിന്തിക്കുന്നത്.എല്‍ഡി ക്ലര്‍ക്ക് ജോലിക്കായു ള്ള നീണ്ട ക്യൂ അധ്വാനിക്കാന്‍ തയ്യാറല്ലാത്ത യുവതയ്ക്കുള്ള തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വര്‍ ഷം ആഗസ്റ്റില്‍ 170-ല്‍ അധികം പേരെ മയക്കുമരുന്ന് കേസില്‍ പിടിച്ചിരുന്നു.എന്നാല്‍ നമ്മുടെ നിയമപ്രകാരം കുറഞ്ഞ അളവ് മയക്കുമരുന്നാണ് പിടിക്കപ്പെട്ടതെങ്കില്‍ കുറ്റക്കാര്‍ക്ക് രണ്ടാഴ്ചയ്ക്കോ ഒരു മാസത്തിനോയിടയില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടാകും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top