BREAKING NEWS

18-ന് സംസ്ഥാനത്ത് സ്വകാര്യബസ് സൂചനാ പണിമുടക്ക് !

download-148-e1502525068632.jpg

തൃശ്ശൂര്‍: വിദ്യാര്‍ഥികളുടേതുള്‍പ്പെടെ യാത്രനിരക്ക് വര്‍ധനയാവശ്യപ്പെട്ട് 18-ന് സംസ്ഥാനത്ത് സ്വകാര്യബസ് സൂചനാ പണിമുടക്ക്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.സമരത്തിന് മുന്നോടിയായി തൃശ്ശൂര്‍ ശക്തന്‍സ്റ്റാന്‍ഡില്‍ 16 -ന് ധര്‍ണനടത്തും

കുറഞ്ഞ യാത്രനിരക്ക് പത്തുരൂപയാക്കുക, വിദ്യാര്‍ഥികള്‍ക്ക് അഞ്ചുരൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കണമെന്നും കോണ്‍ഫെഡറേഷന്‍ നേതാക്കളായ എം. എസ്. പ്രേംകുമാര്‍, ആന്റോ ഫ്രാന്‍സിസ്, പി.പി. ജോണ്‍സണ്‍, ബിബിന്‍ ആലപ്പാട് തുടങ്ങി യവര്‍ ആവശ്യപ്പെട്ടു. .

Top