BREAKING NEWS

പരീക്ഷയെ ഭയരഹിതമാക്കാന്‍ പ്രധാനമന്ത്രിയുടെ പുസ്തകം ‘എക്സാം വാരിയേഴ്സ്’ ഇന്ന് പുറത്തിറങ്ങും

80876-qholsayucm-1517558162.jpg

ന്യൂഡല്‍ഹി: പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രധാന മന്ത്രി എഴുതിയ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് പുസ്തകം പ്രകാശനം ചെയ്യും.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ കുട്ടികളും നിരവധി മാനസിക സമ്മര്‍ദ ങ്ങളിലൂടെയാകും കടന്നു പോകുക. കുട്ടികളുടെ ഈ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തി അവരെ പ്രചോദിപ്പിക്കാ നാണ് പ്രധാനമന്ത്രിയുടെ ഈ പുസ്തകം.

ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്ന പുസ്തകം മറ്റ് ഭാഷകളിലും അധികം വൈകാതെ ലഭ്യമായിത്തുടങ്ങും. മോദിക്ക് തോന്നി യ ആശയത്തിന് മന്‍ കി ബാത്തിലും മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് പുസ്തകം എഴുതാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. പരീക്ഷകളെ ഉത്സവങ്ങളെന്നപോലെ ഭയരഹിതമായി കൊണ്ടാടണമെന്ന് മോദി തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാത്തി’ല്‍ പറഞ്ഞിരുന്നു.

പെന്‍ഗ്വിന്‍ ബുക്സ് ആണ് 208 പേജുള്ള ‘എക്സാം വാരിയേഴ്സ്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യോഗയും വ്യായാമ വുമൊക്കെയാണ് ഈ പുസ്തകം സംവേദനം ചെയ്യുന്നത്. പരീക്ഷകളില്‍ മാത്രമല്ല ജീവിതത്തില്‍ വിജയിക്കുന്നതിനും പുസ്തകം സഹായകരമാകുമെന്നാണ് വാദം

Top