ബ്രേക്കിംഗ് ന്യൂസ്‌

പഞ്ച്കുള കലാപം: ഹണിപ്രീത് കുറ്റസമ്മതം നടത്തി !

download-17.jpg

ചണ്ഡീഗഡ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന് കോടതി ശിക്ഷ വിധിച്ചതിനു ശേഷം ഹരിയാനയിലെ പഞ്ച്കുളയിലുണ്ടായ കലാപങ്ങളുടെ മുഖ്യ സൂത്രധാര താനാണെന്ന് കുറ്റസമ്മതം നടത്തി ഹണിപ്രീത്. പോലീസ് ചോദ്യം ചെയ്യലിലാണ് ഹണിപ്രീത് കുറ്റസമ്മതം നടത്തിയത്.

കലാപം നടത്തുന്നതിനായി ഹണിപ്രീത് അനുയായികള്‍ക്ക് 1.25 കോടി രൂപയാണ് വിതരണം ചെയ്തത്. ഈ പണം ചിലവഴിച്ചതിന്റെയും കലാപം സൃഷ്ടിച്ചതിന്റെയും എല്ലാ ഉത്തര വാ ദിത്വവും ഹണിപ്രീത് ഏറ്റെടുത്തു. കലാപത്തെ സംബന്ധിച്ച്‌ ഓഗസ്റ്റ് 17ന് പദ്ധതികള്‍ തയ്യാറാ ക്കിയിരുന്നതായും പോലീസ് അറിയ്ച്ചു.

കഴിഞ്ഞ ദിവസം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഹണിപ്രീതിനെയും സഹായി സുഖ്ദീപ് കുമാറിനെയും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കലാപവുമായി ബന്ധ പ്പെട്ട എല്ലാ വിവരങ്ങളും ഹണിപ്രീതിന്റെ ലാപ്ടോപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അത് ഉടന്‍ തിരിച്ചു പിടിക്കുമെന്നും പോലീസ് പറഞ്ഞു.

Top