ബ്രേക്കിംഗ് ന്യൂസ്‌

പളനി സ്വാമിക്ക് സ്റ്റാലിന്റെ ഉപദേശം; എന്നെ നോക്കി ചിരിക്കരുത്

800x480_IMAGE63999423.jpg

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ.പളനിസ്വാമിക്ക് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ വക ഉപദേശം. നിയമസഭയില്‍ വരുമ്ബോള്‍ ഒരിക്കലും തന്നെനോക്കി ചിരിക്കരുതെന്നാണ് മുഖ്യമന്ത്രിയെ സ്റ്റാലിന്‍ ഉപദേശിച്ചത്. തമിഴ്നാട് രാ ഷ്ട്രീയത്തില്‍ കഴിഞ്ഞയാഴ്ച നിറഞ്ഞുനിന്ന “വിവാദ ചിരി’ പരാമര്‍ശിച്ചായിരുന്നു സ്റ്റാലിന്റെ പരിഹാസം. ശശികലയുടെ റിമോട്ട് കണ്‍ട്രോ ളില്‍ ഭരണം തുടരുന്ന നേതാവാകരുതെന്നും പളനി സ്വാമിയോട് സ്റ്റാലിന്‍ പറഞ്ഞു.അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് കാരണം ഡിഎം കെയാണെന്നും ഒ.പനീര്‍ശെല്‍വത്തെ നോക്കി സ്റ്റാലിന്‍ നിയമസഭയില്‍ ചിരിച്ചതിന്റെ അര്‍ഥം ഇതായിരുന്നുവെന്നും ശശികല നേരത്തെ ആ രോപിച്ചായിരുന്നു.ഈ പരാമര്‍ശത്തെ പരിഹസിച്ചാണ് മുഖ്യമന്ത്രിയോട് തന്നെ നോക്കി ചിരിക്കരുതെന്ന് സ്റ്റാലിന്‍ ഉപദേശിച്ചത്.
മനുഷ്യര്‍ പരസ്പരം നോക്കി ചിരിക്കാറുണ്ട്. അതാണ് അവരെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. 30 അംഗ മന്ത്രിസഭയുമായി പളനി സ്വാ മിയുടെ സര്‍ക്കാര്‍ അധികാരമേറ്റത് ജനാധിപത്യവിരുദ്ധമായാണ്. അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടിയെ പിടിച്ചെടുക്കുകയാണ് ശശികല ചെ യ്തതതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.വ്യാഴാഴ്ചയാണ് പളനിസ്വാമിയുടെ നേതൃത്വത്തില്‍ 31 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത അധികാര മേറ്റത്. ശശികലയുടെ ഏറ്റവും വിശ്വസ്തന്‍ എന്നറിയപ്പെടുന്ന ആളാണ് പളനി സ്വാമി. അതേസമയം നാളെ നടക്കുന്ന വിശ്വാസവോട്ടില്‍ 89 എംഎല്‍എമാരുടെ ഡിഎംകെ സഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Top