ബ്രേക്കിംഗ് ന്യൂസ്‌

പാക്കിസ്ഥാനില്‍ സ്‌ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടു

images-101-e1494588167528.jpg

ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. സെനറ്റ് ഡപ്യൂട്ടി ചെയര്‍മാന്‍ മൗലാന ഗഫൂര്‍ ഹൈദരിയും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. ക്വറ്റയിലെ മുഷ്താംഗ് മേഖലയില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് സ്‌ഫോടനമുണ്ടായത്.

പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൗലാന ഗഫൂര്‍ ഹൈദരിയെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് കരുതുന്നതായും ചാവേര്‍ ആക്രമണമാണ് ഉണ്ടായതെന്നും പോലീസ് പറഞ്ഞു.

Top