ബ്രേക്കിംഗ് ന്യൂസ്‌

പാക് വെടിവയ്പ്: ബിഎസ്‌എഫ് ജവാനു വീരമൃത്യു

Untitled-47-e1500281602280.jpg

ശ്രീനഗര്‍: ജമ്മു കാഷ്മീരിലുണ്ടായ പാക് വെടിവയ്പില്‍ ബിഎസ്‌എഫ് ജവാനു വീരമൃത്യു. കാഷ്മീരിലെ രാജോരിയിലുണ്ടായ ആക്രമണത്തിലാണു സൈനികന്‍ കൊല്ലപ്പെട്ടത്. മുദാസര്‍ അഹമ്മദ് (37) ആണ് കൊല്ലപ്പെട്ടത്. കാഷ്മീരിലെ പൂഞ്ചിലുണ്ടായ മറ്റൊരു വെടിവയ്പില്‍ ഒന്‍പതുവയസുള്ള ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.

അതിര്‍ത്തി ലംഘിച്ചു തിങ്കളാഴ്ച രാവിലെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണ ത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. പൂഞ്ചിലെ ബാലകോട്, രാജോരിയിലെ മ ഞ്ജകോട് എന്നീ സ്ഥലങ്ങളെ കേന്ദ്രികരിച്ചായിരുന്നു പാക് ആക്രമണം.

Top