BREAKING NEWS

പത്മാവതിനെതിരെയുള്ള പ്രതിഷേധം കര്‍ണി സേന പിന്‍വലിച്ചു !

74aae078d5de189c03a1b883fcd5f3cb.jpg

സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിനെതിരെയുള്ള പ്രക്ഷോഭം രജപുത്ര കര്‍ണി സേന പിന്‍വലിച്ചു. വെള്ളിയാഴ്ചയാണ് സംഘടന ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. സിനിമ കണ്ടതോടെ രജ്പുതിനെ അപമാ നിക്കുന്ന രംഗങ്ങളൊന്നും ചിത്രത്തില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതായി കര്‍ ണി സേനയുടെ മുംബൈ ഘടകം പ്രസിഡന്റായ യോഗേന്ദ്ര സിംഗ് ഖട്ടര്‍ പറഞ്ഞു. ചിത്രം രജപുത്ര വീര്യത്തെ മഹത്വ വല്‍ക്കരിക്കുന്നതാണെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

ചിത്രം കാണുന്ന രജപുത്രര്‍ക്ക് അഭിമാനം തോന്നുന്നതാണ് ചിത്രത്തിന്റെ കഥാഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള സീനുകളില്‍ ഒന്നും തന്നെ അശ്ലീലമായിട്ടില്ലെന്ന് ഖട്ടര്‍ പറഞ്ഞു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ ശിപ്പിക്കാന്‍ അധികൃതര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Top