BREAKING NEWS

ഒരു കിലോ സ്വര്‍ണവും, ഇന്നോവ കാറും കോടികള്‍ വിലമതിക്കുന്ന ഭൂമിയും നല്‍കി കെട്ടിച്ചയച്ചിട്ടും നവവധുവിനെ പീഡിപ്പിച്ചു…! ഒടുവിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം !!! ഒളിവിൽ പോയ ഭർത്താവിനെ അറസ്റ്റ് ചെയ്തു !

Untitled-48-e1502533098448.jpg

തിരുവനന്തപുരം: തിരുവനന്തപുരം വെമ്ബായം ഗാന്ധിനഗര്‍ ജാസ്മിന്‍ മന്‍സിലില്‍ റോഷ ന്റെ ഭാര്യ സല്‍ഷയെ (20) ഭര്‍തൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്നു ള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഈ കേസിലാണ് ഭര്‍ത്താവ് റോഷന്‍ പിടിയി ലാകുന്നത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അറസ്റ്റുണ്ടായത്. കേസില്‍ രണ്ടാം പ്രതിയായ ഇയാളുടെ അമ്മ നസിയ ഒളിവിലാണ്. റോഷനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.ആ റ്റിങ്ങല്‍ അവനവഞ്ചേരി ബാഷാ ഡെയ്ലില്‍ ഷാനവാസ്-സലീന ദമ്ബതികളുടെ മകളാണ് സല്‍ഷ.

കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു. റോഷനും സല്‍ഷയും തമ്മിലുള്ള നിക്കാഹ്. ആഡംബര പൂര്‍ ണ്ണമായിരുന്നു വിവാഹം. സാമ്ബത്തികമായി ഉന്നത സ്ഥിതിയിലാണ് റോഷന്റെയും സല്‍ഷയു ടേയും കുടുംബം. സല്‍ഷയുടെ മരണത്തിനു പിന്നില്‍ റോഷന്റെ പീഡനമാണെന്നാണ് ബന്ധുക്ക ള്‍ പറയുന്നത്. വലിയ സുഹൃത്ത് ബന്ധങ്ങളുള്ള റോഷന്‍ വിവാഹത്തിന് മുമ്ബെന്ന പോലെ കറങ്ങി നടക്കുകയും രാത്രി വൈകി മാത്രം വീട്ടിലെത്തുന്നതും സല്‍ഷയെ വല്ലാതെ വിഷമിപ്പി ച്ചു. ഗള്‍ഫില്‍ പിതാവിനൊപ്പം ബിസിനസ് രംഗത്തുണ്ടായിരുന്നപ്പോഴും റോഷന്‍ സുഖലോലു പതയ്ക്ക് നടുവിലായിരുന്നു.

സ്ത്രീധനം എന്ന പേരില്‍ കോടികളാണ് ഷാനവാസ് തന്റെ മരുമകന് നല്‍കിയത്. ഒരു കിലോ സ്വര്‍ണം, ഇന്നോവ കാര്‍, കോടികള്‍ വില മതിക്കുന്ന ഭൂമി ഇവയെല്ലാം നല്‍കിയിട്ടും റോഷ ന്റെയോ വീട്ടുകാരുടയോ മനസ് നിറഞ്ഞില്ല. മധുവിധുനാളുകള്‍ മായുംമുന്‍പ് റോഷന്റെയും വീട്ടുകാരുടെയും സ്വഭാവത്തില്‍ കാര്യമായ മാറ്റം വന്നു. സല്‍ഷ ചെയ്യുന്നത് എന്തും അവര്‍ക്ക് കുറ്റമായി തോന്നുവാന്‍ തുടങ്ങി. ഭര്‍ത്താവ് മാത്രമല്ല അയാളുടെ മാതാവും സല്‍ഷയെ മാനസി കമായി ദ്രോഹിക്കുവാന്‍ തുടങ്ങി. ഇതാണ് മരണ കാരണവും.

സുഖസൗകര്യങ്ങള്‍ കൊണ്ട് നിറഞ്ഞ ആ വീട്ടില്‍ പല ദിവസങ്ങളും സല്‍ഷ പട്ടിണിയില്‍ ആയി രുന്നു. റോഷന്റെ ഈ അവഗണന സല്‍ഷക്ക് സഹിക്കാനായില്ല. ഇതിനിടയില്‍ സ്ത്രീധനത്തെ ച്ചൊല്ലിയും റോഷനും ബന്ധുക്കളും സല്‍ഷയോട് കലഹം തുടങ്ങി. സ്വന്തം വീട്ടില്‍ പോകണ മെന്ന ആഗ്രഹത്തിനും റോഷന്‍ വിലക്കേര്‍പ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു.

സല്‍ഷ ഇക്കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്നും മറച്ചെങ്കിലും അടുത്ത സുഹൃത്തായ യുവതി യോട് താന്‍ അനുഭവിക്കുന്ന വേദന പങ്കുവച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഒറ്റനോട്ട ത്തില്‍ ആത്മഹത്യയെന്ന് തോന്നുംവിധത്തിലാണ് മൃതദേഹം കാണപ്പെട്ടതെങ്കിലും വീട്ടുകാരും നാട്ടുകാരും സംശയം ഉന്നയിച്ച സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

മകള്‍ അകാരണമായി ആത്മഹത്യ ചെയ്യില്ലെന്നാണ് സല്‍ഷയുടെ മാതാപിതാക്കളുടെ വെളിപ്പെ ടുത്തല്‍. അവളെ ആരെങ്കിലും അപായപ്പെടുത്തിയതോ ശാരീരികമാനസിക പീഡനം സഹിക്കാ നാകാതെ മരണംവരിച്ചതോ ആകാമെന്നാണ് അവരുടെ നിഗമനം. ടോപ്പും പാന്റും ധരിച്ച്‌ കട്ടി ലില്‍ കാല്‍പാദം മുട്ടി നില്‍ക്കുന്ന നിലയിലായിരുന്നു സല്‍ഷയുടെ മൃതദേഹം. ആത്മഹത്യാ ക്കുറിപ്പോ ജീവനൊടുക്കുന്നതിന്റെ സൂചനകളോ മാതാപിതാക്കള്‍ക്കോ അടുത്ത സുഹൃത്തുക്ക ള്‍ക്കോ നല്‍കാതെ സല്‍ഷ മരണത്തിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു.

Top