BREAKING NEWS

ഒരു വര്‍ഷത്തിനിടെ സൗദി വിട്ടത് 12 ലക്ഷം വിദേശികള്‍ !

hindustan-suspicious-international-thursday-passengers-amritsar-reportedly_d2a2c802-57da-11e6-92e9-543a978214ab.jpg

മനാമ ; സ്വദേശിവല്‍ക്കരണവും വിദേശ തൊഴിലാളി ലെവിയും കാരണം സൌദിയില്‍നിന്ന് ഒരു വര്‍ഷത്തിനിടെ സ്വദേശങ്ങളിലേക്ക് മടങ്ങിയത് 12 ലക്ഷത്തോളം പേര്‍. 2016 ഒക്ടോബര്‍ ഒന്നു മുതല്‍ 2017 സെപ്തംബര്‍ ഒമ്ബതു വരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ തിരിച്ചു പോ യത്. ഇതില്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരും ആശ്രിത വിസക്കാരും ഉള്‍പ്പെടും. സൌദി പാസ്പോര്‍ട്ട് വിഭാഗ (ജവാസാത്ത് ഡയറക്ടറേറ്റ്)മാണ് കണക്കു പുറത്തുവിട്ടത്.

വന്‍കിട കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനമായ മുഖീം വഴി 5,40,820 പേരും ചെറുകിട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വഴി 6,45,629 പേരു മാണ് തിരിച്ചുപോയത്. അതേസമയം, 10,27,530 പേര്‍ക്ക് പുതുതായി ഇഖാമ നല്‍കി.

Top