ബ്രേക്കിംഗ് ന്യൂസ്‌

നോക്കിയ 8 ഇന്ത്യയിൽ എത്തി !

images-20.jpg

ആൻഡ്രോയിഡ് 8.0 വേർഷനിൽ നോക്കിയ 8 ഇന്ത്യയിൽ എത്തി 5.3 ഇഞ്ചിന്റെ 2K LCD ഡിസ്പ്ലേയാണ് ഇതിനുള്ളത് .Gorilla Glass 5 ന്റെ പ്രൊട്ടക്ഷനും ഇതിനുണ്ട് .രണ്ടു മോഡലു കളില്‍ ഇത് പുറത്തിറന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 6 ജിബി യുടെ റാം. ഇതിന്റെ പ്രോസസറിന്റെ പ്രവര്‍ത്തനം Qualcomm Snapdragon 835 SoC ലാണ് .അതുകൊണ്ടുതന്നെ മികച്ച പെര്‍ഫോമന്‍സ് ഈ സ്മാര്‍ട്ട് ഫോണില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .

ഇനി ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സവിശേഷതകള്‍ മനസിലാക്കാം ഇതിന്റെ ഓ എസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയി ഡ് 8 ലാണ് .ഇനി ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളായ റാം ,സ്റ്റോറേജ് എന്നിവ മനസിലാക്കാം ഇതിന്റെ റാം 4 ജിബി കൂടാതെ 6 ജിബി എന്നിങ്ങനെയാണ് പുറത്തിറങ്ങു ന്നത് .കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

എന്നാല്‍ ഇതിന്റെ പിക്സല്‍ റെസലൂഷന്‍ 1440×2560 പിക്സല്‍ ആണുള്ളത്.ക്യാമറയുടെ സവിശേഷതകള്‍ മനസിലാക്കാം 13 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും ആണ് ഇതിനു നല്‍കിയിരിക്കുന്നത്.

3090mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാ യ നോക്കിയ 8 കാഴ്ചവെക്കുന്നത് .നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് നോക്കിയായുടെ 8നു ഉള്ളത് .ഇത് ഒക്ടോബർ 14 മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ആയ ആമസോണില്‍ ലഭ്യമാകുന്നു .ഇതിന്റെ വിപണിയിലെ 36999 രൂപയാണ്.

Top