ബ്രേക്കിംഗ് ന്യൂസ്‌

നോക്കുകുത്തികളായി പ്രവര്‍ത്തിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കണം: വി. മുരളീധരന്‍

800x480_IMAGE63962948.jpg

തിരുവനന്തപുരം: നോക്കുകുത്തികളായി പ്രവര്‍ത്തിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍ രംഗത്ത്. മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ തന്നെ സിപിഐയും സിപിഎമ്മും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയതാണെന്നും അതിപ്പോള്‍ രൂക്ഷമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ വിഷയങ്ങള്‍ക്കുനേരെ മുഖം തിരിഞ്ഞു നില്‍ക്കുന്നു എന്നതുള്‍പ്പടെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചിരുന്നു. ലോ അക്കാദമി വിഷയത്തിലും ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിലും സിപിഐ കടുത്ത ഭാക്ഷയിലാണ് സിപിഎമ്മിനെ വിമര്‍ശിച്ചത്.
സിപിഐ മന്ത്രിമാരുടെ തീരുമാനത്തെപ്പോലും അവഗണിച്ചുകൊണ്ട് സിപിഎം മന്ത്രിമാരും മുഖ്യമന്ത്രിയും നിലപാടുകളെടുക്കുന്നു.പരസ്പരമുള്ള അഭിപ്രായ ഭിന്നത എല്ലാ പരിധിയിലും ലംഘിച്ച്‌ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭയില്‍ നിന്നും സിപിഐ തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവ്യപ്പെട്ടു.

Top