BREAKING NEWS

നിവിന്‍ പോളിയും തൃഷയും ഒന്നിക്കുന്ന ഹേയ് ജൂഡിലെ ആദ്യ ഗാനം പുറത്തിറങ്ങി !

hey-jude-movie-poster.jpg

കൊച്ചി: നിവിന്‍ പോളിയും തൃഷയും ഒന്നിക്കുന്ന ഹേയ് ജൂഡിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ആണ് ആദ്യ സോംഗ് ടീസര്‍ റിലീസ് ചെയ്തത്. ‘യെലാ ലാ ലാ’ എന്ന ഗാനം ഹരി നാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. മാധവ് നായരാണ് ഗാനം ആലപി ച്ചിരിക്കുന്നത്. സോംഗ് ടീസര്‍ 24 മണിക്കൂറിനുള്ളില്‍ ലക്ഷങ്ങളാണ് യൂട്യൂബില്‍ കണ്ടത്.

ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച ‘ഹേയ് ജൂഡ്’ തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. ശ്യാമപ്രസാദിനൊപ്പം പല സിനിമകള്‍ക്കുമായി സംഗീതം നല്‍കിയ നാല് സംഗീത സംവിധായകര്‍ ഹേ ജൂഡില്‍ ഒരുമിക്കുന്നു.

ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി യിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കാനാട്ടും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റെതാണ്. അമ്ബലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്ബലക്കര നിര്‍മിച്ച ‘ഹേയ് ജൂഡ്’ ഫെബ്രുവരി രണ്ടിന് തീയേറ്ററുകളില്‍ എത്തും.

Top