ബ്രേക്കിംഗ് ന്യൂസ്‌

നിങ്ങളുടെ ലുക്ക് എങ്ങനെയെന്ന് പറയാൻ ‘എക്കൊ ലുക്കു’മായി ആമസോണ്‍ എത്തുന്നു!

amazon-echo-look-100719860-large-e1493364313976.jpg

കൊച്ചി: ധരിച്ചിരിക്കുന്ന വേഷവും മേക്ക്അപ്പും നമുക്കു ചേരുന്നുണ്ടോ എന്ന് പറഞ്ഞുതരാന്‍ ഒരു സുഹൃത്തില്ലാത്തത് പലരേയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇതാ അതിനൊരു പരി ഹാരവും എത്തുന്നു. ടെക്ക് ലോകത്തെ അതികായരായ ആമസോണ്‍ തന്നെയാണ് ഈ കണ്ടുപിടുത്ത ത്തിന് പിന്നില്‍.

എക്കൊ ലുക്ക് എന്നാണ് ഈ ക്യാമറയ്ക്ക് കമ്പനി പേരിട്ടിരിക്കുന്നത്. ഫുള്‍ സ്‌കെയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് പാകത്തിനുള്ള ക്യാമറയാണ് എക്കൊ ലുക്ക്. ആവശ്യമെങ്കില്‍ ഫാഷന്‍ ടിപ്പുകളും ഇവ നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രവര്‍ ത്തിക്കുന്നത്. ആമസോണിന്റെ സാങ്കേതിക സഹായിയായി അറിയപ്പെടുന്ന അലക്‌സയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

Top