BREAKING NEWS

വ്യാജവാര്‍ത്തയ്ക്ക് സോഷ്യൽ മീഡിയ എന്തിന്? മോദിയുണ്ടല്ലോ; പരിഹാസവുമായി ദിവ്യ സ്പന്ദന.

FB_IMG_1524059549446.jpg

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളപ്പോൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ബി ജെ പിക്ക് വാട്ട്സ് ആപ്പും ട്വിറ്ററും ആവശ്യമില്ലെന്ന് കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ വിഭാഗം മേധാവി ദിവ്യ സ്പന്ദന. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡെയ്ലി ന്യൂസ് ആൻഡ് അനാലിസിസിനു നൽകിയ അഭിമുഖത്തിലാണ് മാണ്ഡ്യ മുൻ എം പി കൂടിയായ ദിവ്യ ഇക്കാര്യം പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിൽ ബി ജെ പി യെ എതിരിടാനുള്ള കോൺഗ്രസിന്റെ പദ്ധതി എന്താണ്,വാട്ട്സ് ആപ്പിനെ കാമ്പയിനിങ്ങിനും ആളുകളെ ഒരുമിച്ചു കൊണ്ടുവരാനുമുള്ള ഒരു ഉപാധിയായി ബി ജെ പി ഉപയോഗിക്കുന്നതു പോലെ ഉപയോഗിക്കാനാകുമോ എന്ന ചോദ്യത്തിനായിരുന്നു അവരുടെ മറുപടി.

Top