BREAKING NEWS

മൂല്യങ്ങളോടും വിദ്യാഭ്യാസത്തോടും പ്രതിബദ്ധതയുള്ള ആയിരക്കണക്കിന് ശിഷ്യന്മാരെ ലഭിച്ചു എന്നത് തന്നെ എപ്പോഴും ആഹ്ലാദഭരിതമാക്കുന്നു : കാന്തപുരം.

IMG_20180101_112642.jpg

കാരന്തൂര്‍: മര്‍കസിലൂടെ തങ്ങള്‍ക്ക് ജ്ഞാനവെളിച്ചവും വിവേകവും ഔന്നത്യത്തിലേക്കുള്ള കവാടങ്ങളും തുറന്ന് തന്ന പ്രിയപ്പെട്ട ഗുരുവിന് ഒരു കോടി രൂപയുടെ ഉപഹാരവുമായി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച ബാക് ടു മര്‍കസ് ചടങ്ങിലാണ് മര്‍കാസ് സ്ഥാപകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അവാര്‍ഡ് കൈമാറിയത്. കേവലമായ അറിവിനപ്പുറം മാനുഷിക ബോധവും ധാര്‍മ്മികതയും വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ സന്നിവേഷിപ്പിച്ച് ഒരു ലക്ഷത്തോളം മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയും അവരെ സ്വന്തം മക്കളെപ്പോലെ പരിഗണിക്കുകയും ചെയ്ത മഹാമനീഷിയാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെന്ന് അലുംനി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിഷന്‍ ഓഫ് ശൈഖ് അബൂബക്കര്‍ എന്ന വിഷയത്തില്‍ മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുസ്സലാം മുഹമ്മദ് സംസാരിച്ചു. മൂല്യങ്ങളോടും വിദ്യാഭ്യാസത്തോടും പ്രതിബദ്ധതയുള്ള ആയിരക്കണക്കിന് ശിഷ്യന്മാരെ ലഭിച്ചു എന്നതാണ് തന്നെ എപ്പോഴും ആഹ്ലാദഭരിതമാക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Top