BREAKING NEWS

വിദ്യാർത്ഥികളുമായി വിനോദയാത്രയ്‌ക്ക് എത്തിയ ബസ്സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്.

IMG-20180105-WA0045.jpg

കോഴിക്കോട്: പുതിയാപ്പയില്‍ വിദ്യാർത്ഥികളുമായി വിനോദയാത്രയ്‌ക്ക് എത്തിയ ബസ്സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നെത്തിയ വിനോദ യാത്രാ സംഘമാണ് അപകടത്തില്‍ പെട്ടത്. എട്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 43 പേരാണ് ബസിലുണ്ടായിരുന്നത്. പയ്യന്നൂരിലെ സ്കൂളില്‍ നിന്ന് വിനോദ യാത്രയ്‌ക്കായി കോഴിക്കോട് എത്തിയവരാണെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. ബീച്ചിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പരിസരത്തെ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍നിരയിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Top