BREAKING NEWS

കൂത്തുപറമ്പ് ചിറ്റാരിപറമ്പിൽ എസ്.ഡി.പി.എെ പ്രവര്‍ത്തകന് വെട്ടേറ്റു.

കണ്ണൂർ : കൂത്തുപറമ്പ് ചിറ്റാരിപറമ്പിൽ എസ്.ഡി.പി.എെ പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ ഡ്രെെവറായ അയൂബിനാണ് വെട്ടേറ്റത്. ഒരാഴ്ച മുൻപും കണ്ണവത്ത് വച്ച്‌ അയൂബിന് നേരെ ആക്രമണം നടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മാറ്റി.സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Top