BREAKING NEWS

ആദിവാസികൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി.

FB_IMG_1515303986130.jpg

കണ്ണൂർ : ഇരിട്ടി സബ് ഡിവിഷൻ പോലീസിന്റെ നേതൃത്വത്തിൽ മേഖലയിലെ പട്ടികജാതി – പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഇരിട്ടി ഫാൽക്കൺ പ്ളാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി ശിവവിക്രം ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി ഐ എ.വി. ജോൺ സ്വാഗതം പറഞ്ഞു. ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി. അശോകൻ മുഖ്യാതിഥി ആയിരുന്നു. ഇരിട്ടി എസ് ഐ പി.സി. സഞ്ജയ്‌കുമാർ, ഉളിക്കൽ എസ് ഐ ശിവൻ ചോടോത്ത്, ആറളം എസ് ഐ സജിത്ത്, കരിക്കോട്ടക്കരി, കേളകം സ്റ്റേഷനിലെ എസ്ഐ. മാർ, എസ് ഇ എസ് ടി പ്രമോട്ടർ സബിതാ രാമചന്ദ്രൻ, എം.പി. റിയാസ്, മേഖലയിലെ വിവിധ ഡ്രൈവിംഗ് പരിശീലനകേന്ദ്രം അധികാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇരിട്ടി പോലീസ് സബ്‌ഡിവിഷന് കീഴിൽ വരുന്ന ആദിവാസി കോളനികളിൽ നിന്നും ആറളം പുനരധിവാസ മേഖലകളിൽ നിന്നുമുള്ള 72 യുവതീ യുവാക്കൾക്കാണ് ഡ്രൈവിങ്ങിൽ പരിശീലനം നൽകിവരുന്നത്. പോലീസിന്റെ മേൽനോട്ടത്തിൽ മേഖലയിലെ ഡ്രൈവിങ്ങ് സ്‌കൂളുകളാണ് ഇവർക്ക് പരിശീലനം നൽകുക. ആദി വാസികൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുവാനും യുവാക്കളും മറ്റും മാവോയിസം പോലുള്ള മേഖലകളിലേക്ക് വഴിതെറ്റിപ്പോകുന്ന തടഞ്ഞു നിർത്തുവാനും ഇതുപോലുള്ള തൊഴിൽ മേഖലകളിലേക്ക് ഇവരെ തിരിച്ചു വിടുന്നതിലൂടെ കഴിയും എന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പോലീസ് ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

Top