BREAKING NEWS

ജോയ്സ് ജോര്‍ജ് എം.പി ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണം : രമേശ് ചെന്നിത്തല.

FB_IMG_1514567590429.jpg

ഇടുക്കി: ജോയ്സ് ജോര്‍ജ് എം.പി ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരുടെ മറവില്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ശ്രമം സിപിഎമ്മും സര്‍ക്കാരും ഉപേക്ഷിക്കണമെന്നും കയ്യേറ്റ ഭൂമി സന്ദര്‍ശിച്ച രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊട്ടക്കമ്പൂരിലെ കയ്യേറ്റ ഭൂമി സന്ദര്‍ശിക്കാതെ മടങ്ങിയ മന്ത്രിതല സംഘത്തിന് എങ്ങനെ നീലക്കുറിഞ്ഞി ഈ പ്രദേശങ്ങളില്‍ ഇല്ലെന്ന് പറയാനാകുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ജോയ്സ് ജോര്‍ജിന്‍റേതടക്കമുള്ള കയ്യേറ്റ ഭൂമിയില്‍ കര്‍ഷകരില്ലെന്നും കയ്യേറ്റക്കാര്‍ മാത്രമാണുള്ളതെന്നും യുഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനത്തിലൂടെ വ്യക്തമായതായി ചെന്നിത്തല പറഞ്ഞു.
Ramesh chennithala

Top