BREAKING NEWS

മുഴപ്പിലങ്ങാട് മുഖംമൂടി ആക്രമണം; മുഖ്യപ്രതി പിടിയിൽ.

sketch-1515089067098-1.jpg

● അബൂബക്കർ പുറത്തീൽ.

കണ്ണൂർ : മുഖംമൂടി ധരിച്ചു വയോധികനെ ആക്രമിച്ച സംഭവത്തിൽ  പ്രധാന പ്രതി പിടിയിൽ. കൊട്ടേഷൻ സംഘത്തിന് കൊട്ടേഷൻ നൽകിയ ഒന്നാം പ്രതിയായ അവിൽ ബഷീറിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.  മുഴപ്പിലങ്ങാട് കുളംബസാറിൽ അനുഗ്രഹിൽ അബ്ദുറഹ്മാന്റെ മകൻ അവിൽ ബഷീർ എന്ന എ. പി ബഷീർ (56) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യാമ്പലം റെയിമ്പോ അപ്പാർട്ട്‌മെന്റിൽ പ്രതി ബഷീർ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം അർദ്ധരാത്രിയിൽ തന്നെ ഹോട്ടലിന് പരിസരത്ത് തമ്പടിക്കുകയായിരുന്നു. തുടർന്ന് രാവിലെ പതിനൊന്നോടെ പുറത്തിറങ്ങിയ പ്രതിയെ എസ്.ഐ കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജൂൺ 30 ന് മുഴപ്പിലങ്ങാട് കുളം ബസാറിൽ തട്ടുകട നടത്തുന്ന അബ്ദുറഹ്മാനെയാണ് (55) മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. കട അടച്ച് പോകാനൊരുങ്ങിയ ഇയാളെ ചെങ്കല്ലും വടിയും ഉപയോഗിച്ച് തലക്കും കൈക്കും കാലിനും ഗുരുതരമായ പരിക്കേൽപ്പിക്കുകയായിരുന്നു. മുൻ വൈരാഗ്യം തീർക്കാൻ അബ്ദുൽറഹമാനെ ആക്രമിക്കാൻ അയൽവാസിയായ ബഷീറാണ്  അഞ്ചാംഗ സംഘത്തിന്  കൊട്ടേഷൻ നൽകിയിരുന്നത്. കഴിഞ്ഞ ആഴ്ച മുഴപ്പിലങ്ങാട് സ്വദേശികളായ ഈ സംഭവത്തിൽ കൊട്ടേഷൻ സംഘത്തിൽ പെട്ട അഞ്ചു പേരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊട്ടേഷൻ നൽകിയ മുഖ്യ പ്രതി ബഷീർ അടക്കം ഏഴു പേരാണ് പ്രതി പട്ടികയിലുള്ളത്.

Top