BREAKING NEWS

മാക്കൂട്ടത്ത്‌ അയ്യപ്പന്മാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞു പതിനഞ്ചു പേർക്ക്‌ പരിക്ക്.

FB_IMG_1515088384402.jpg

കണ്ണൂർ : ഇരിട്ടി – കുടക് അന്തർ ദേശീയപാതയിൽ മാക്കൂട്ടത്ത്‌ അയ്യപ്പന്മാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞു പതിനഞ്ചുപേർക്ക്‌ പരിക്കേറ്റു. മൈസൂർ സ്വദേശികളായ അയ്യപ്പന്മാർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പരിക്കുകൾ ഗുരുതരമല്ലെന്ന് കണ്ടതിനെത്തുടർന്ന് സ്വദേശത്തേക്ക് കൊണ്ടുപോയി. മൈസൂരിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പന്മാർ സഞ്ചരിച്ച ട്രാവലർ മാക്കൂട്ടം ചെക്ക്പോസ്റ്റിറ്റിനു സമീപം കട്ടപ്പാലം വളവിൽ നിയന്ത്രണം വിട്ടു റോഡരികിലെ ഓടയിലേക്കു മറിയുകയായിരുന്നു. നിരവധി അപകടങ്ങൾ ഈ വളവിൽ നിത്യ സംഭവമാണ്. പലർക്കും ജീവഹാനി കൂടി ഇവിടെ നടക്കുന്ന അപകടങ്ങളിൽ സംഭവിച്ചിട്ടുണ്ട്.

Top