BREAKING NEWS

മലപ്പുറം ജില്ലയിലെ ചില താലൂക്കുകളിൽ നാളെ സ്‌കൂൾ അവധി.

School-holiday-.png

മലപ്പുറം : മഴ തുടരുന്നതിനാൽ നിലമ്പൂർ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകൾ, കൊണ്ടോട്ടി താലൂക്കിലെ നാല് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്.
ഏറനാട് താലുക്കിലെ എടവണ്ണ, ഊർങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ് ,പാണ്ടിക്കാട് പഞ്ചായത്തുകളിലും കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ, ചീക്കോട് പഞ്ചായത്തുകളിലുമാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Top