BREAKING NEWS

കക്കാട് പുഴ കരകവിഞ്ഞൊഴുകി.

IMG-20180809-WA0017_wm.jpg

കണ്ണൂർ : കക്കാട് പുഴ കരകവിഞ്ഞൊഴുകി. ശക്തി പ്രാപിച്ചു പെയ്ത മഴയിലും കാറ്റിലുമാണ് കക്കാട് പുഴയിലെ വെള്ളം നിറഞ്ഞു കവിഞ്ഞു കരയിലേക്ക് കയറിയത്. തുടർന്ന് റോഡും പുഴയും ഒന്നായി. ഇരുചക്രവാഹനങ്ങൾ അടക്കമുള്ള യാത്രികർ കഷ്ടപ്പെട്ടാണ് ഇരുഭാഗത്തെക്കും എത്താനായത്. ഇരുചക്രവാഹനങ്ങളും വെള്ളത്തിൽ എൻജിൻ അടക്കം മുങ്ങിയതിനെ തുടർന്ന് കേടുപാടുകൾ നടന്നു. വിദ്യാർത്ഥികളും വെള്ളം റോഡിലേക്ക് കയറുന്നത് കണ്ടതിനെ തുടർന്ന് തിരികെ പോകുകയും ചെയ്തു. വിദ്യാർത്ഥികൾ അടക്കം നൂറിലധികം പേർ കാൽനടയായി ദിവസവും പോകുന്ന റോഡ് വെള്ളം കയറി പുഴയ്ക്ക് സമാനമായി മാറിയിരിക്കുകയാണ്.

Top