BREAKING NEWS

ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.

FB_IMG_1533751678313.jpg

ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 169.56 പിന്നിട്ടതോടെ ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് ബുധനാഴ്ച രാവിലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ആകെയുള്ള നാല് ഷട്ടറുകളില്‍ രണ്ടെണ്ണം 80 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന ജലം അഞ്ചു മുതല്‍ ആറ് മണിക്കൂര്‍ കൊണ്ട് ആലുവയിലെത്തും.

Top