BREAKING NEWS

എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ സ്കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

School-holiday-.png

തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ സ്കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലായ് 10 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം എറണാകുളം ജില്ലയില്‍ ഒരു ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവർത്തി ദിവസമായിരിക്കും.

Top