BREAKING NEWS

പക്ഷേ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ കപടത തിരിച്ചറിയാന്‍ പറ്റിയില്ല – അറ്റ്‌ലസ് രാമചന്ദ്രൻ.

atlas-e1497950542503.jpg

ദുബൈ : ഫിനിക്‌സ് പക്ഷിയെ പോലെ താൻ തിരിച്ചുവരുമെന്ന് ജയിൽമോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്റെ പ്രതികരണം. ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരോട് ദേഷ്യമില്ല. ജയിലില്‍ പോയത് മോഷ്ടിച്ചിട്ടല്ല. ഗള്‍ഫിലെ ഏത് പ്രവാസി ബിസിനസ്സുകാരനും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ് താനും അഭിമുഖീകരിച്ചത്. താന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. പക്ഷേ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ കപടത തിരിച്ചറിയാന്‍ പറ്റിയില്ല. ജനങ്ങളിൽ നിന്ന് അകന്ന് കഴിയേണ്ടി വന്നത് ഏറ്റവും സങ്കടകരമായ കാര്യമായിരുന്നു. കടലിൽ നിന്നും കരയിലേക്ക് പിടിച്ചിട്ട മത്സ്യത്തെ പോലെ പിടയുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

Top