BREAKING NEWS

ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികള്‍ മരിച്ചു.

Screenshot_20180409-184600.jpg

ഷിംല :  ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികള്‍ മരിച്ചു. പഞ്ചാബുമായി അതിര്‍ത്തി പങ്കിടുന്ന കംഗ്ര ജില്ലയിലെ നുര്‍പൂര്‍ മേഖലയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. മല മുകളിലെ പാതയിലൂടെ 60 വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ബസ് 100 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു. വസീര്‍ റാം സിംഗ് പതാനിയ സ്മാരക പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

Top