തിരുവനന്തപുരം : ഹര്‍ത്താലിന്റെ പേരില്‍ ഹൈന്ദവന്റെ ദേഹത്ത് തൊട്ടാല്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. പന്തളം സ്വദേശി ശ്രിജിത്തിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഹര്‍ത്താലില്‍ താന്‍ നടത്തുന്ന സ്റ്റുഡിയോ തുറന്നുവെച്ചതിന് ശേഷം ഫേസ്ബുക്ക് ലൈവിലെത്തി വെല്ലുവിളി നടത്തുകയായിരുന്നു. കെ.ഡി.പി പ്രവര്‍ത്തകരെന്ന പറഞ്ഞ് ഹൈന്ദവരുടെ വാഹനം തടഞ്ഞാല്‍ സ്ഥലംവിട്ട് പോകില്ലെന്നും മുട്ടുകാല് തല്ലിയൊടിക്കുമെന്നുമായിരുന്നു ശ്രിജിത്തിന്റെ വെല്ലുവിളി. പരസ്യവെല്ലുവിളി നടത്തിയ ശ്രിജിത്തിനെ അവസാനം പോലീസ് അറസ്റ്റുചെയ്തു കൊണ്ടുപോകുകയായിരുന്നു.
ദളിത് ഹര്‍ത്താലിനെ വെല്ലുവിളിച്ച ആര്.എസ്.എസ് നേതാവ് അറസ്റ്റില്‍.
