BREAKING NEWS

അന്ത്രു വൈദ്യർക്ക് സേവനമുദ്ര പുരസ്ക്കാരം.

IMG-20180808-WA0137.jpg

കണ്ണൂർ: വോയ്‌സ് ഓഫ് കണ്ണൂർ പ്രഥമ സേവന മുദ്ര പുരസ്ക്കാരം കൂറുമാത്തൂർ ആര്യവൈദ്യശാല മെഡിക്കൽ ഡയരക്ടർ അന്ത്രു വൈദ്യർക്ക് നൽകും. കാൽ നൂറ്റാണ്ടിലേറെയായി ആയുർവേദ ജീവകാരുണ്യ രംഗത്തെ മികച്ച സേവനത്തിനാണ്
അന്ത്രു വൈദ്യർക്ക് പുരസ്കാരം. 25,O00 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഡിസംബറിൽ കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്തരകേരളത്തിലെ കോട്ടക്കൽ എന്നറിയപ്പെടുന്ന കൂറുമാത്തൂർ ആര്യവൈദ്യശാല ആയുർവേദ ചികിത്സാരംഗത്ത് വളരെ പ്രശസ്തമായിരുന്നു. നടുവേദനയ്ക്ക് അലോപ്പതി ആയുർവേദ, ഹിജാമ സമന്വയിപ്പിച്ചു കൊണ്ടുള്ള ഇവിടുത്തെ ചികിത്സ വളരെ പ്രസിദ്ധമാണ്. വടകര വില്യാപള്ളി സ്വദേശി മൂസ ഹാജിയുടെയും മറിയമിന്റെയും മകനാണ് വൈദ്യർ. ആയൂർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ടാണ്. ഭാര്യ : സുബൈദ. മക്കൾ : ഷംല, മുഹമ്മദ് അർഷദ്, മുഹമ്മദ്‌ അംജദ്, മുഹമ്മദ് അർഫദ്.

Top