BREAKING NEWS

ഇടമലയാറില്‍ ഷട്ടര്‍ വൈകുന്നേരത്തോടെ തുറന്നേക്കും.

FB_IMG_1533730325098.jpg

ചെറുതോണി: ഇടമലയാർ അണക്കെട്ട് വൈകുന്നേരത്തോടെ തന്നെ തുറന്നേക്കുമെന്ന് സൂചന. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. 169 മീറ്ററാണ് ഇടമലയാർ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഉച്ചയ്ക്ക് മൂന്നുമണിക്ക് 168.52 മീറ്ററാണ് ജലനിരപ്പ്. ഈ സാഹചര്യത്തിലാണ് ഷട്ടറുകൾ ഉടൻ തന്നെ തുറക്കാൻ ആലോചിക്കുന്നത്. ഇടമലയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന വനമേഖലയിൽ ശക്തമായ മഴ തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന്റെ തോതും കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുൻനിശ്ചയിച്ചതിനേക്കാൾ നേരത്തെ ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം. ഡാം തുറക്കുന്നതമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അടിയന്തരയോഗം വിളിച്ചുചേർത്തു.

Top