BREAKING NEWS

സ്വകാര്യസ്കൂളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാർ സംവിധാനം ആവശ്യം : ഹൈക്കോടതി.

kerala-high-court-story_647_032017114438_052517020609-1.jpg

കൊച്ചി: സ്വകാര്യസ്കൂളുകൾ അമിതഫീസ് ഈടാക്കുന്നത് നിയന്ത്രിക്കാൻ സർക്കാർസംവിധാനം ആവശ്യമാണെന്ന് ഹൈക്കോടതി. വിദ്യാഭ്യാസം സേവനാധിഷ്ഠിതമായ പ്രവൃത്തിയാണ്. സ്കൂളിലെ സൗകര്യം കൂട്ടുന്നതിനപ്പുറം ലാഭേച്ഛ പാടില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഓർമിപ്പിച്ചു. എറണാകുളത്തെ ശ്രീശ്രീ രവിശങ്കർ വിദ്യാലയത്തിലെ ഫീസ് വർധന സംബന്ധിച്ച ഹർജികളിലാണ് ഇടക്കാല ഉത്തരവ്.

Top