BREAKING NEWS

എം.കരുണാനിധി അന്തരിച്ചു

karuna.jpg

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധി (94) അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 27നാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടക്ക് ആരോഗ്യനില വീണ്ടെടുത്തുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിടുകയായിരുന്നു. തമിഴ്‌നാട്ടിലെ നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ചു. ദക്ഷിണാമൂര്‍ത്തിയൊന്നായിരുന്നു അച്ഛനമ്മമാര്‍ നല്‍കിയ പേര്.

Top